സി എ യോഗ്യത നേടി മഹ്ശുഖ് അലി നൂറാനി

തമിഴ്നാട്ടിലെ ഗൂഡല്ലൂർ സ്വദേശിയായ മഹ്ശുഖ് നൂറാനി

തമിഴ്നാട്ടിലെ ഗൂഡല്ലൂർ സ്വദേശിയായ മഹ്ശുഖ് നൂറാനി
മർകസ് ഗാർഡൻ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) സംഘടിപ്പിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു സി എ യോഗ്യത നേടി മഹ്ശുഖ് അലി നൂറാനി. തമിഴ്നാട്ടിലെ ഗൂഡല്ലൂർ സ്വദേശിയായ മഹ്ശുഖ് നൂറാനി, സി.എ. ഫൈനൽ പൂർത്തിയാക്കുന്ന രണ്ടാമത്തെ നൂറാനി കൂടിയാണ്. ഇതിനുമുൻപ് കൊട്ടപ്പുറം സ്വദേശി മുബാറക് നൂറാനി സി.എ. യോഗ്യത നേടിയിരുന്നു.
ജാമിഅ മദീനത്തുന്നൂറിൽ നിന്ന് ബാച്ചിലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് കം ബി.കോം പഠനം പൂർത്തിയാക്കിയ ശേഷമാണ് മഹ്ശുഖ് അലി നൂറാനി മർകസ് ഗാർഡൻ സി.എ. അക്കാദമിയിൽ പരിശീലനം ആരംഭിച്ചത്. ജാഫർ അലി-ബുഷ്റ ദമ്പതികളുടെ മകനാണ് മഹ്ശുഖ് നൂറാനി.
മഹ്ശൂഖ് അലി നൂറാനിയുടെ മികച്ച നേട്ടത്തിൽ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അനുമോദനം അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം