ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട്; പരീക്ഷാഫലം ഇന്ന്


കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് എക്സാമിനേഷൻ ജേതാക്കളെ ഇന്ന് (ജൂലൈ 08, ചൊവ്വ) പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മുതൽ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://safoundation.in ൽ ഫലം ലഭ്യമാകുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. തൻവീർ ഉമർ, സി ഒ ഒ. ഒ മുഹമ്മദ് ഫസൽ എന്നിവർ അറിയിച്ചു.
ഫെബ്രുവരിയിൽ നടന്ന ടാലന്റ് ഹണ്ട് എക്സാമിൽ പതിനായിരത്തിൽപരം വിദ്യാർഥികളാണ് പങ്കെടുത്തിരുന്നത്. ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിദേശരാജ്യങ്ങളിലുമായി നടന്ന ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
എട്ടാം ക്ലാസ്സ് മുതലുള്ള മികച്ച വിദ്യാർഥികളെ കണ്ടെത്തുകയും അവർക്കാവശ്യമായ ഉന്നത പഠനവും, ലക്ഷ്യാധിഷ്ഠിത ടെക്നോളജി കോഴ്സുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും നൽകുകയാണ് ഫൗണ്ടേഷൻ ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിലായി 500ൽ പരം വിദ്യാർഥികളാണ് ഫൗണ്ടേഷന് കീഴിൽ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായത്.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം