ഗ്ലോബൽ നൂറാനി മീറ്റ്: ശരീഅ സെമിനാറും മുബാഹസയും സെപ്റ്റംബർ 15ന്


കോഴിക്കോട്: ഗ്ലോബൽ നൂറാനി മീറ്റിന്റെ ഭാഗമായി, പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ് സംഘടിപ്പിക്കുന്ന ശരീഅ സെമിനാറും മുബാഹസയും സെപ്റ്റംബർ 15-ന് പൂനൂരിൽ നടക്കും.
"ഇടപാടുകളിലെ ഇസ്ലാമിക രീതികളും സാധ്യതകളും" എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ജാമിഅ മർകസ് സീനിയർ മുദരിസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി സെമിനാറിന് നേതൃത്വം നൽകും. ഇൻഷുറൻസ്, ലീസിങ്, കമ്മീഷൻ, ഗുഡ്വിൽ, ഷെയർ മാർക്കറ്റ്, ഡിജിറ്റൽ മണി, കോപ്പിറൈറ്റ്, ഗ്രേഡിംഗ് & മണി എക്സ്ചേഞ്ച്, ഇ.എം.ഐ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ചകളും മുബാഹസകളും നടക്കും.
പരിപാടി മുഹ്യദ്ദീൻ സഖാഫി കാവനൂർ ഉദ്ഘാടനം ചെയ്യും. ഹുസൈൻ ഫൈസി കൊടുവള്ളി, മുഹ്യദ്ദീൻ സഖാഫി തളീക്കര, അലി അഹ്സനി എടക്കര, അബൂസ്വാലിഹ് സഖാഫി എന്നിവർ സെമിനാറിൽ സംബന്ധിക്കും. പ്രിസം ഫൗണ്ടേഷൻ ചെയർമാൻ ജാഫർ നൂറാനി ബെംഗളൂരു അധ്യക്ഷനായിരിക്കും. പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ചെയർമാൻ ശിഹാബുദ്ദീൻ നൂറാനി കൊടക്, കൺവീനർ ഹബീബ് നൂറാനി ബെംഗളൂരു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: +91 9048 338 225
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം