അവേലത്ത് തങ്ങള്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന അവേലത്ത് തങ്ങള്‍ അനുസ്മരണം 'തങ്ങളോര്‍മ'യില്‍ ഇബ്റാഹീം സഖാഫി സംസാരിക്കുന്നു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന അവേലത്ത് തങ്ങള്‍ അനുസ്മരണം 'തങ്ങളോര്‍മ'യില്‍ ഇബ്റാഹീം സഖാഫി സംസാരിക്കുന്നു
കൈതപ്പൊയിൽ: മര്‍കസിന്റെ പ്രസിഡന്റും പ്രാസ്ഥാനിക രംഗത്തെ പ്രമുഖനുമായിരുന്ന സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലത്തിന്റെ അനുസ്മരണ സംഗമം 'തങ്ങളോര്‍മ'സംഘടിപ്പിച്ചു. ഇബ്റാഹീം സഖാഫി താത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഓരോ കാലത്തും കേരളീയ ഉലമാക്കളുടെ മുന്നേറ്റത്തില്‍ സയ്യിദന്മാരുടെ ശക്തമാ യ പിന്തുണ ഉണ്ടായിരുന്നതായും ഇത്തരം മുന്നേറ്റങ്ങള്‍ക്കാണ് വിപ്ലവം സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സമാനമായ മാതൃകയില്‍ കാന്തപുരം ഉസ്താദിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് അവേലത്ത് തങ്ങളായിരുന്നു എന്നും അതിന്റെ ഗുണഫലമാണ് നമ്മള് ഇന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി എഫ് പി എം ഒ ഡോ. സയ്യിദ് നിസാം റഹ്മാന് അധ്യക്ഷത വഹിച്ചു. യൂസുഫ് നൂറാനി, മുഹമ്മദലി സഖാഫി ടൈഗ്രീസ്, ഉനൈസ് സഖാഫി സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം