സിറാജ് അക്ഷരദീപത്തിന് അലിഫ് ഗ്ലോബൽ സ്കൂളിൽ തുടക്കമായി

സിറാജ് അക്ഷരദീപം പദ്ധതി നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു

സിറാജ് അക്ഷരദീപം പദ്ധതി നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു
കൈതപ്പൊയിൽ: സിറാജ് അക്ഷരദീപം പദ്ധതിക്ക് മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്കൂളില്‍ തുടക്കമായി. വിദ്യാര്‍ഥികളിലെ വായനാശീലവും പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനായാണ് സ്കൂളുകളില്‍ 'അക്ഷരദീപം' പദ്ധതി നടപ്പാക്കുന്നത്. പത്രത്തിന്റെ ആദ്യകോപ്പി വിദ്യാര്‍ഥി പ്രതിനിധി സിനാന് നല്കി കേരള മുസ്്ലിം ജമാത്ത് യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി പദ്ധതി ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്ലോബല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശാനവാസ് കെ ടി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ അബ്ദുസ്സലീം ആര് ഇ സി, സിറാജ് സര്‍ക്കുലേഷന്‍ അസിസ്റ്റന്റ് മാനേജര്‍ ഫാറൂഖ് തലക്കുളത്തൂര്‍, മന്‍സൂര്‍ സഖാഫി പരപ്പന്‍ പൊയില്‍ സംസാരിച്ചു. കേരള മുസ്്ലിം ജമാഅത്ത് കോടഞ്ചേരി സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി സലീം കളപ്പുറം, മജീദ് പുത്തൂര്‍, ഡയറക്ടര്‍ ലത്വീഫ്, തുലൈബ് അസ്ഹരി, അബ്ദുല്ലത്വീഫ് ഓമശ്ശേരി, അബ്ദുര്‍റശീദ് താത്തൂര്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം