അന്താരാഷ്ട്ര സ്വഹീഹ് മുസ്ലിം ഹദീസ് കോൺഫറൻസ്; ഡോ. അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും
19 മുതല്‍ മലേഷ്യയിലെ മസ്ജിദ് പുത്രജയയിലാണ് കോൺഫറൻസ് നടക്കുന്നത്...

19 മുതല്‍ മലേഷ്യയിലെ മസ്ജിദ് പുത്രജയയിലാണ് കോൺഫറൻസ് നടക്കുന്നത്...

ക്വാലലംപൂര്: ഈ മാസം 19 മുതല്‍ 29 വരെ മലേഷ്യയിലെ മസ്ജിദ് പുത്രജയയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്വഹീഹ് മുസ്ലിം ഹദീസ് സമാ കോൺഫറന്‍സില്‍ ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിക്കും. മലേഷ്യയുടെ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായാണ് ഡോ. അസ്ഹരി സംബന്ധിക്കുന്നത്. പ്രവാചകരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രധാനമായ സ്വഹീഹുല്‍ മുസ്ലിം പൂര്‍ണമായി വായിച്ചുകേള്‍പ്പിച്ച് സനദ് കൈമാറുന്ന സമാ കോൺഫറൻസ് വന്ജനകീയമായാണ് എല്ലാ വര്‍ഷവും നടക്കാറുള്ളത്.
പണ്ഡിതന്മാര്ക്കും വിശ്വാസികള്‍ക്കും പൗരാണിക ഹദീസ് പഠന പാരമ്പര്യത്തില്‍ കണ്ണികളാകാനുള്ള അസുലഭ അവസരമായാണ് കോൺഫറൻസ് സംവിധാനിക്കുന്നത്. ശൈഖ് നൂറുദ്ദീന്‍ മര്‍ബു അല്ബഞ്ചാരി അല്‍ മക്കി ഇന്തോനേഷ്യ, ശൈഖ് ഡോ. നാജി റാശിദ് അല്‍ അറബി ബഹ്റൈന്‍, ശൈഖ് ഡോ. അഹമ്മദ് മംദൂഹ് സഅദ് ഈജിപ്ത്, ശൈഖ് ഹുസൈന് അബ്ദുല്‍ ഖാദിര്‍ അല്‍യൂസുഫ് മലേഷ്യ, ശൈഖ് ഇസ്സാം അസ്സുബുഇ അല്‍മാലികി ടുണീഷ്യ, ശൈഖ് ഡോ. യാസിര്‍ അല്‍അദനി അസ്സയാഹിരി യമന്‍ തുടങ്ങിയ പണ്ഡിതന്മാരാണ് ഡോ. അബ്ദുൽ ഹകീം അസ്ഹരിക്ക് പുറമെ പ്രധാന അതിഥികളായി സംബന്ധിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം