എം.എ. അറബികില്‍ വിറാസ് ഗേള്‍സ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മൂന്നാം റാങ്ക്
അല്‍ വാരിസ നഫീസ അബ്ദുല്‍ ഹമീദാണ് റാങ്ക് നേടിയത്...

അല്‍ വാരിസ നഫീസ അബ്ദുല്‍ ഹമീദാണ് റാങ്ക് നേടിയത്...

നോളജ് സിറ്റി: കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എ അറബിക് അവസാനവര്‍ഷ പരീക്ഷയില്‍ വിറാസ് ഗേള്‍സ് പൂര്‍വ വിദ്യാര്‍ഥിനി അല്‍ വാരിസ നഫീസ അബ്ദുല്‍ ഹമീദ് മൂന്നാം റാങ്ക് കരസ്ഥമാക്കി. മര്‍കസ് നോളജ് സിറ്റിയില്‍ സ്ത്രീകളുടെ മത പഠനത്തിനായി സ്ഥാപിച്ച വിറാസ് ഗേള്‍സില്‍ നിന്ന് മുഖ്തസര്‍ സിലബസ് പ്രകാരം അല്‍വാരിസ ബിരുദവും ഹയര്‍ സെക്കണ്ടറി, ഡിഗ്രി കോഴ്സുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് അല്‍വാരിസ നഫീസ അറബിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. പാലക്കാട് കൂടല്ലൂര്‍ സ്വദേശിനിയായ നഫീസ, അബ്ദുല്‍ ഹമീദ് -ഖദീജ ദമ്പതികളുടെ മകളാണ്. എ.ആര്. നഗര്‍ സ്വദേശി സല്മാന് നൂറാനിയാണ് ഭര്‍ത്താവ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം