'ദൗറത്തുൽ ഇസ്നാദ്' നാലാമത് പണ്ഡിത ദർസ് നാളെ


കോഴിക്കോട്: ജാമിഅ മർകസ് പൂർവ വിദ്യാർഥി കൂട്ടായ്മയായ സഖാഫി സ്കോളേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായി ഒന്നിടവിട്ട ദിവസങ്ങളിൽ നടന്നുവരുന്ന 'ദൗറത്തുൽ ഇസ്നാദ്' പണ്ഡിത ദർസിന്റെ നാലാമത് സംഗമം നാളെ(ഞായർ) നടക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ അറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപന അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മുത്വവ്വൽ ബിരുദ ധാരികളായ പണ്ഡിതർക്കായി സംഘടിപ്പിക്കപ്പെടുന്ന സവിശേഷ വൈജ്ഞാനിക സദസ്സാണ് ദൗറത്തുൽ ഇസ്നാദ്.
പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളായ 'സ്വിഹാഹുസ്സിത്ത' യുടെ ഇജാസത്ത് സദസ്സാണ് ദർസിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. ഇതിനകം തന്നെ ആയിരത്തോളം പണ്ഡിതരാണ് കഴിഞ്ഞ ദർസുകളിൽ സംബന്ധിച്ചത്. നാളെ(ഞായർ) രാവിലെ 9:30 മുതൽ 12:30 വരെ നടക്കുന്ന ദർസിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും +919846311199.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം