പവിത്ര ദിനങ്ങൾ മനുഷ്യനെ നവീകരിക്കാനുള്ളവ: കാന്തപുരം ഉസ്താദ്


കോഴിക്കോട്: മനുഷ്യനെ ആത്മീയമായി നവീകരിക്കാൻ വേണ്ടിയാണ് ബറാഅത്ത് ഉൾപ്പെടെയുള്ള പവിത്ര ദിനങ്ങൾ കൃത്യമായ ഇടവേളകളിൽ സംവിധാനിച്ചിരിക്കുന്നതെന്നും തിരുനബി അധ്യാപനങ്ങളും സച്ചരിതരായ മുൻഗാമികളുടെ പാതയുമാണ് വിശ്വാസികൾ അവലംബമാക്കേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ബറാഅത്ത് രാവിനോടനുബന്ധിച്ച് സംഘടിപ്പിച്ച ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്രഷ്ടാവ് അനുഗ്രഹിച്ച ദിനങ്ങളെയും രാവുകളെയും അവഹേളിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. വിശുദ്ധ റമളാനിലേക്ക് സുകൃതങ്ങൾ കൊണ്ട് ജാഗ്രതപ്പെടാനുള്ള മുഹൂർത്തമായി ബറാഅത്തിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദുൽ ഹാമിലിയിൽ നടന്ന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി പ്രാർഥനാ സദസ്സിന് നേതൃത്വം നൽകി. രാത്രി നടന്ന മതപ്രഭാഷണത്തിന് ഇബ്റാഹീം സഖാഫി താത്തൂർ നേതൃത്വം നൽകി. അബ്ദുൽ ഹകീം അഹ്സനി കാമിൽ സഖാഫി തൊഴിയൂർ ആമുഖ സന്ദേശം നൽകി. സിപി ഉബൈദുല്ല സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ, ഹനീഫ് സഖാഫി ആനമങ്ങാട്, കരീം ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം