മർകസ് സനദ് ദാന സമ്മേളനം: അഹ്ദലിയ്യ സംഗമവും മതപ്രഭാഷണ സമാപനവും നാളെ

കാരന്തൂർ: വ്യാഴാഴ്ച നടക്കുന്ന മർകസ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ നടന്നുവരുന്ന മതപ്രഭാഷണ വേദിയുടെ സമാപനവും അഹ്ദലിയ്യ ആത്മീയ സംഗമവും നാളെ നടക്കും. സെൻട്രൽ ക്യാമ്പസിൽ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന മതപ്രഭാഷണം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ അഹ്ദലിയ്യ പ്രാർഥന സദസ്സിന് നേതൃത്വം നൽകും.
ഇന്ന്(ചൊവ്വ) നടക്കുന്ന പ്രഭാഷണത്തിന് സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകും. സയ്യിദ് ജസീൽ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും. പ്രഭാഷണ സദസ്സിലേക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം