ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളന സ്വാഗതസംഘം ഓഫീസ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്തിരുത്തി ഉദ്ഘാടനം ചെയ്യുന്നു

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളന സ്വാഗതസംഘം ഓഫീസ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്തിരുത്തി ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: റമസാന്‍ 17ാം രാവില്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. 25,000ത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിന്റെയും ആത്മീയ സമ്മേളനത്തിന്റെയും ആയിരങ്ങളെത്തുന്ന ഡെയ്ലി ഇഫ്താറിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായാണ് സ്വാഗതസംഘം ഓഫീസ് തുറന്നിരിക്കുന്നത്.
സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്തിരുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി ഡെപ്യുടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു. ഓപറേഷന് മാനേജര്‍ യൂസുഫ് നൂറാനി, പ്രൊജക്ട്സ് ആന്‍ഡ് സ്കില്‍സ് മാനേജര്‍ ഡോ. സയ്യിദ് നിസാം റഹ്മാന്, അബ്ദുല്ല മാതോലം, മുഹമ്മദ് നൂറാനി വള്ളിത്തോട് സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം