മര്‍കസ് യുനാനി മെഡിക്കല്‍ കോളേജില്‍ ദേശീയ യുനാനി ദിനമാചരിച്ചു

ദേശീയ യുനാനി ദിനാചരണം 'അനാസിര്‍' ഡോ. മുഹമ്മദ് റോഷന് നൂറാനി ഉദ്ഘാടനം ചെയ്യുന്നു

ദേശീയ യുനാനി ദിനാചരണം 'അനാസിര്‍' ഡോ. മുഹമ്മദ് റോഷന് നൂറാനി ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ ദേശീയ യുനാനി ദിനാചരണം 'അനാസിര്‍' സംഘടിപ്പിച്ചു. യുനാനി വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹക്കീം അജ്മല്‍ ഖാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ദേശീയ യുനാനി ദിനമാചരിച്ചത്. രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയുടെ ഉദ്ഘാടനം മര്‍കസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. മുഹമ്മദ് റോഷന് നൂറാനി നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുജീബ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. നാസിയ ഫര്ഹീന്, ഇസ്ഹാഖ് എന്നിവര്‍ പ്രസംഗിച്ചു.
പോസ്റ്റര്‍ പ്രസന്റേഷന്, ക്വിസ്, ഡിബേറ്റ്, ആരോഗ്യ ബോധവത്കരണം തുടങ്ങി പത്തോളം മത്സരങ്ങള്‍ നടന്നു. ഒമ്പത്, പത്ത്, ഏഴ് ബാച്ചുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡോ. നാസിയ സ്വാഗതവും യൂണിയന് സെക്രട്ടറി അല്‍വാരിസ് ഫായിസ് നൂറാനി നന്ദിയും പറഞ്ഞു.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം