എം-സാറ്റ് പ്രവേശന പരീക്ഷ ഏപ്രിൽ 20-ന് ജാമിഅ മർകസിൽ


കോഴിക്കോട്: ജാമിഅ മർകസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിൽ(എം.ഐ.എസ്.സി) 2026–27 അധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശനത്തിനായുള്ള എം-സാറ്റ് പരീക്ഷ ഏപ്രിൽ 20-ന് ജാമിഅ മർകസിൽ നടക്കും. മർകസ് എക്സലൻസ് അക്കാദമി, ഇസ്ലാമിക് റിസർച്ച് സ്റ്റഡീസ്, ഖുർആൻ റിസർച്ച് സ്റ്റഡീസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇസ്ലാമിക പഠനവും ആധുനിക വിദ്യാഭ്യാസവും സംയോജിപ്പിച്ച പഠന രീതിയാണ് കോഴ്സുകളുടെ പ്രത്യേകത.
7-ാം ക്ലാസ് കഴിഞ്ഞവർക്ക് മർകസ് എക്സലൻസ് അക്കാദമിയിലും, 10-ാം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് റിസർച്ച് സ്റ്റഡീസിലും പ്രവേശനം ലഭിക്കും. ഹാഫിളുകളായ വിദ്യാർഥികൾക്ക് ഖുർആൻ റിസർച്ച് സ്റ്റഡീസിലും അവസരം ഒരുക്കിയിട്ടുണ്ട്. ജാമിഅ മർകസിലെ പ്രമുഖ ഉസ്താദുമാരുടെ ക്ലാസുകൾ, റെഗുലർ ഡിഗ്രി പഠനം, പി.എസ്.സി, യു.ജി.സി നെറ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള പരിശീലനം എന്നിവയും കോഴ്സുകളുടെ ഭാഗമായി ലഭിക്കും. അപേക്ഷകൾ https://misc.markaz.in/ എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 92075 00886.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം