മർകസ് സാനവിയ്യ അക്കാദമി പ്രവേശനപരീക്ഷ നാളെ


കോഴിക്കോട്: ജാമിഅ മർകസിന് കിഴിൽ കാരന്തൂരിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ക്യാമ്പസ് സാനവിയ്യ അക്കാദമിയിൽ പഠനം ആഗ്രഹിക്കുന്നവർക്കുള്ള പ്രവേശന പരീക്ഷ നാളെ (തിങ്കൾ) നടക്കും. പത്താം ക്ലാസ് പഠനം പൂർത്തീകരിച്ചവർക്ക് ഹയർസെക്കൻഡറി ഹ്യൂമാനിറ്റിസ്, കൊമേഴ്സ് സ്ട്രീമുകൾക്കൊപ്പം വിവിധ പരിശീല പ്രവർത്തനങ്ങളോടെ ചിട്ടയായ മത പഠനം ഉറപ്പുവരുത്തുന്ന കോഴ്സാണ് സാനവിയ്യയിൽ ക്രമീകരിച്ചിരിക്കുന്നത്. ഹിഫ്ള് ദൗറക്ക് അവസരമുള്ള ക്യാമ്പസിൽ വിവിധ ഖിറാഅത്തുകളിൽ സനദ് മുത്തസിലാക്കാനുള്ള സൗകര്യവുമുണ്ട്. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉൾപ്പെടെയുള്ള ജാമിഅ മർകസിലെ പ്രധാന ഉസ്താദുമാരുടെ ക്ലാസുകൾ, വിവിധ മത്സര പരീക്ഷ പരിശീലനങ്ങൾ, അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള ട്രെയിനിങ് തുടങ്ങിയവയും കോഴ്സുകളുടെ ഭാഗമായി ലഭിക്കും. https://misc.markaz.in എന്ന വെബ്സൈറ്റ് വഴിയാണ് കോഴ്സിലേക്ക് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9072500427.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം