'അൽ ബസ്മല': മർകസ് ഹാദിയയിൽ പഠനാരംഭം

മർകസ് ഹാദിയ അക്കാദമി പഠനാരംഭ ചടങ്ങുകൾക്ക് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.

മർകസ് ഹാദിയ അക്കാദമി പഠനാരംഭ ചടങ്ങുകൾക്ക് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.
കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ഹാദിയ അക്കാദമിയിൽ പഠനാരംഭം 'അൽ ബസ്മല' പ്രൗഢമായി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പുതുതലമുറയെ സംസ്കാര സമ്പന്നരാക്കുന്നതിൽ വിജ്ഞാനം സമ്പാദിച്ച സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്നും ഉപകാരപ്രദമായ അറിവ് സമ്പാദിക്കാൻ ഏവരും ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റെസിഡെൻഷ്യൻ സൗകര്യമുള്ള ഹാദിയയിൽ പ്ലസ് വൺ, ഡിഗ്രി, ഡിപ്ലോമ തലങ്ങളിലെ വിവിധ ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് പഠനം നടത്തുന്നത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. വിഎം റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു. സിപി ഉബൈദുല്ല സഖാഫി, ഇസ്സുദ്ദീൻ സഖാഫി, അസ്ലം സഖാഫി, മുഹമ്മദ് സംസാരിച്ചു. അധ്യാപകരായ അബ്ദുസമദ് സഖാഫി, മുഹമ്മദ് സ്വാലിഹ് ശാമിൽ ഇർഫാനി, സയ്യിദ് ജഅഫർ, ഇകെ മുഹമ്മദ് ജാബിർ സഖാഫി, സി അബ്ദുറസാഖ്, ശിഹാബുദ്ദീൻ പി സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം