മര്‍കസ് ലോ കോളജില്‍ വായന വാരാഘോഷങ്ങള്‍ക്ക് തുടക്കമായി

മര്‍കസ് ലോ കോളജിലെ വായനാവാരാചരണം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

മര്‍കസ് ലോ കോളജിലെ വായനാവാരാചരണം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
നോളജ് സിറ്റി: വായനയുടെ പ്രാധാന്യം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മര്‍കസ് ലോ കോളജില്‍ വായന വാരാഘോഷങ്ങള്‍ക്ക് തുടക്കമായി. വാരാഘോഷത്തിന്റെ ഉദ്ഘാടനം മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. മര്‍കസ് ലോ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷമീര്‍ സഖാഫി മപ്രം അധ്യക്ഷത വഹിച്ചു.
വായന വാരാഘോഷത്തിന്റെ ഭാഗമായി എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, അപൂര്‍വ പുസ്തകങ്ങളുടെ പ്രദര്‍ശനം, പുസ്തക ചര്‍ച്ചകള്‍, വായനക്കാരും എഴുത്തുകാരും പങ്കെടുക്കുന്ന ആശയവിനിമയ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും ലൈബ്രറി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക പ്രവര്‍ത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.
കോളജ് ലൈബ്രറിയും ലൈബ്രറി സമുച്ചയവും ഏറ്റവും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 'ലിബ് സ്റ്റാര്‍' പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
മര്‍കസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. മുഹമ്മദ് റോഷന് നൂറാനി, ഫസല്‍ ഒ മുക്കം, ലോ കോളജ് ചീഫ് ലൈബ്രേറിയന്‍ ശ്രീരാഗ് ടി കെ, റഹൂഫ് വി കെ, ഇസ്മാഈല്‍ ഫൈസാനി എന്നിവര്‍ സംബന്ധിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം