മന്ത്രി ഒ ജെ ജെനീഷ് കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു


കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. രാവിലെ 11-ന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടു.
സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന പോരാട്ടങ്ങളോട് ചേർന്നുനിന്ന് കായിക മേഖലയും കായിക വിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പുരാവസ്തു-ആർക്കൈവ്സ് മന്ത്രി എന്ന നിലയിൽ കോഴിക്കോടിന്റെ ചരിത്ര-പൈതൃകങ്ങൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രസക്തിയും സംസാര വിഷയമായി. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്നിഹിതനായിരുന്നു.
വൈജ്ഞാനിക - സാംസ്കാരിക രംഗത്തെ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അനുമോദനം...
അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അനുസ്മരണ പ്രഭാഷണം നടത്തും...
നിരവധി മാല - മൗലിദുകളും റാത്തീബുകളും ഔറാദുകളും ഈ ഗ്രന്ഥത്തില്‍ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്...
മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 15 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും...
വൈജ്ഞാനിക - സാംസ്കാരിക രംഗത്തെ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അനുമോദനം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം