മെഗാ സൗജന്യ സ്ത്രീരോഗ ക്യാമ്പ് നോളജ് സിറ്റിയില്‍


നോളജ് സിറ്റി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലില്‍ വിവിധ സ്ത്രീ രോഗങ്ങള്‍ക്കായി മെഗാ സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, ഗര്‍ഭകാല പരിശോധനകള്‍, പി സി ഒ ഡി/ പി സി ഒ എസ്, ആര്‍ത്തവ വിരാമ അസ്വസ്ഥതകള്‍ തുടങ്ങിയവയാണ് ക്യാമ്പില്‍ പരിശോധിക്കുന്നത്. ഇന്ന് (തിങ്കളാഴ്ച) മുതല്‍ 20-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഡോ. സൈനബ് മഹബൂബ് ക്യാമ്പിന് നേതൃത്വം നല്‍കും.
ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കുമായി +91 8714 600 601 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം