നോളജ് സിറ്റിയില്‍ ലോക മാനസികാരോഗ്യ ദിനമാചരിച്ചു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന 'മൈന്‍ഡ് ആന്‍ഡ് വെല്‍ബീയിംഗ് മീറ്റ്' അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം ചെയ്യുന്നു.

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന 'മൈന്‍ഡ് ആന്‍ഡ് വെല്‍ബീയിംഗ് മീറ്റ്' അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം ചെയ്യുന്നു.
നോളജ് സിറ്റി: ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10 ന് മര്‍കസ് നോളജ് സിറ്റിയില്‍ 'മൈന്‍ഡ് ആന്‍ഡ് വെല്‍ബീയിംഗ് മീറ്റ്' സംഘടിപ്പിച്ചു. ടൈഗ്രീസ് വാലി വെല്‍നെസ്സ് സെന്ററിന്റെ സഹകരണത്തോടെ ഔട്റീച്ച് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലാണ് മീറ്റ് സംഘടിപ്പിച്ചത്. നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഔട്റീച്ച് ഡയറക്ടറേറ്റ് ഡയറക്ടര്‍ നൗഫല്‍ കെ വി അധ്യക്ഷത വഹിച്ച സംഗമത്തില്‍ ഡോ. ജതേഷ് റാം ടി പി ബോധവത്കരണ ക്ലാസ് എടുത്തു. ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഉനൈസ് സഖാഫി സംസാരിച്ചു.
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം