എസ്.എസ്.എഫ് അംഗത്വ ക്യാമ്പയിൻ: മർകസ് സാനവിയ്യ അക്കാദമി വിദ്യാർഥികൾ പങ്കാളികളായി


കാരന്തൂർ: 'ജീവിതമാവുക' എന്ന പ്രമേയത്തിൽ ഒക്ടോബർ 1 മുതൽ 20 വരെ നടന്ന എസ്.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിൽ മർകസ് സാനവിയ്യ അക്കാദമി വിദ്യാർഥികൾ പങ്കാളികളായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലാണ് സാനവിയ്യ അക്കാദമി വിദ്യാർഥികൾ അംഗത്വം സ്വീകരിച്ചത്.
ചടങ്ങിൽ മർകസ് സാനവിയ അക്കാദമി മുദരിസ് ഷുഹൈബ് സഖാഫി നടുവട്ടം, മർകസ് സാനവിയ്യ ദഅവ സെക്ടർ പ്രസിഡന്റ് തൗഫീഖ് ചാവക്കാട്, ജനറൽ സെക്രട്ടറി സിനാൻ പാലാഴി, ഫിനാൻസ് സെക്രട്ടറി യാസീൻ വയനാട്, സെക്രട്ടറിമാരായ സുഹൈൽ മുണ്ടമ്പ്ര, ജുനൈദ് പുല്ലാളൂർ, ഉമറുൽ ഫാറൂഖ് പട്ടാമ്പി, മുഖ്താർ മടവൂർ എന്നിവർ സംബന്ധിച്ചു.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം