അനാഥരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതാണ് വിജയത്തിലേക്കുള്ള എളുപ്പമാർഗം: കാന്തപുരം ഉസ്താദ്

മർകസ് ഓർഫനേജ് റൈഹാൻ വാലിയിൽ നടന്ന ളിയാഫ വാർഷിക പ്രാർഥന സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.

മർകസ് ഓർഫനേജ് റൈഹാൻ വാലിയിൽ നടന്ന ളിയാഫ വാർഷിക പ്രാർഥന സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കാരന്തൂർ: സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരെയും അനാഥ മക്കളെയും ചേർത്തുപിടിക്കുന്നത് ഏറ്റവും വലിയ ഇബാദത്താണെന്നും പാരത്രിക ലോകത്തെ വിജയത്തിലേക്കുള്ള എളുപ്പമാർഗം കൂടിയാണെന്നും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് ഓർഫനേജ് സ്ഥാപനമായ റൈഹാൻ വാലിയിൽ നടന്ന ളിയാഫ വാർഷിക പ്രാർഥന സംഗമത്തിൽ നസീഹത്ത് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓർഫനേജ് സഹകാരികൾക്കായി രാവിലെ പത്ത് മണിയോടെ ആരംഭിച്ച പ്രാർഥന സംഗമത്തിൽ മുഹ്യിദ്ദീൻ കുട്ടി സഖാഫി പ്രാരംഭ പ്രാർഥന നിർവ്വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. സമാപന പ്രാർഥനക്ക് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി.
ചടങ്ങിൽ റൈഹാൻ വാലി വിദ്യാർഥികൾ തയ്യാറാക്കിയ വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് കർമം സി മുഹമ്മദ് ഫൈസി നിർവ്വഹിച്ചു. സഈദ് ശാമിൽ ഇർഫാനി ആമുഖ ഭാഷണം നടത്തി. മർകസ് ഡയറക്ടർ സി പി ഉബൈദുള്ള സഖാഫി, മർകസ് റെക്ടർ ഡോ മുഹമ്മദ് റോഷൻ നൂറാനി, വി എം റഷീദ് സഖാഫി, സി കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഷമീം കെ കെ, സി പി സിറാജുദ്ദീൻ സഖാഫി, ഇസ്മാഈൽ മദനി തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓർഫനേജ് സഹകാരികൾ സംബന്ധിച്ചു.
ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം