കാരന്തൂർ: ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മർകസ് കോളേജിലെ ഓറിയന്റൽ ലാങ്ങ്വേജ് ഡിപ്പാർട്ടമെന്റ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ലഹരി കവരുന്ന യുവത്വം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കേരള മദ്യ നിരോധന സമിതി പ്രസിഡണ്ട്, പ്രൊഫ: ടി എം രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി വിദ്യാർത്ഥികളോട് സംവദിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ വിദ്യാർത്ഥി കാലഘട്ടം ലഹരി എന്ന മഹാ വിപത്തിന് അടിമപ്പെടുത്താൻ പാടില്ല, പൂർണ്ണമായി അത്തരം പ്രവണതകളിൽ നിന്നും വിട്ടു നിൽക്കണം. എല്ലാ മത ഗ്രന്ഥങ്ങളും ദർശനങ്ങളും ലഹരിക്കെതിരാണെന്നും മനുഷ്യ നന്മയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ. ഉമർ ഫാറൂഖ് സെമിനാർ ഉദ്ഘാടനം ചെയ്തു. അറബി വിഭാഗം തലവൻ പ്രൊഫ. അബ്ദുൽ ഖാദർ ആമുഖ ഭാഷണം നടത്തി. മലയാളം വിഭാഗം തലവൻ വിനോദ് കുമാർ കെ.കെ സ്വാഗതം പറഞ്ഞു. ഹിന്ദി വിഭാഗം തലവൻ ഷിബിൻ കുമാർ നന്ദി അറിയിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യപാകരും സെമിനാറിൽ പങ്കെടുത്തു.
പ്ലസ് ടു പാസ്സായവര്ക്കും ഐ ടി ഐ പഠിച്ചവര്ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്ക്കും ഐ ടി ഐ പഠിച്ചവര്ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved