മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പത്താം വാര്‍ഷികവും ആറാമത് ബിരുദദാനവും നാളെ
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...

മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...

നോളജ് സിറ്റി: കേരളത്തിലെ പ്രഥമ യുനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന്റെ പത്താം വാര്‍ഷികവും ആറാമത് ബിരുദദാനവും നാളെ (ശനിയാഴ്ച) മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കും. റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ 34 യുവ ഡോക്ടര്‍മാര്‍ വൈദ്യ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങും. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബാച്ചിലര്‍ ഓഫ് യുനാനി മെഡിക്കല്‍ സയന്‍സ് (ബി യു എം എസ്) പഠനം പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഡോ. യു മുജീബിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സി കെ ഖാസി എം എല്‍ എ വിശിഷ്ട അതിഥിയാകും. ഡോ. കെ ടി അജ്മല്‍, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. മുഹമ്മദ് റോഷന് നൂറാനി, ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. ഇന്ദുകല പി ആര്, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഡോ. ശക്കീറലി, അഫ്സല് കോയ, പ്രൊഫ. മന്‍സൂരി, പ്രൊഫ. ഇംദാദുല്ല, പ്രൊഫ. ശൈഖ് ശാഹുല്‍ ഹമീദ് സംസാരിക്കും.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. നാസിയ ഫര്ഹീന് സ്വാഗതവും ഡോ. സഫര്‍ നന്ദിയും പറയും.
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി...
ജനാസ നിസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് കൊയിലാണ്ടിയിൽ...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം