നബിദിന വിളംബര റാലി നടത്തി
മർകസ് റൈഹാൻ വാലി വിദ്യാർഥികൾ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു. ...

നബിദിനാഘോഷങ്ങളുടെ ഭാഗമായി മർകസ് റൈഹാൻ വാലി വിദ്യാർഥികൾ നടത്തിയ വിളംബര റാലി
മർകസ് റൈഹാൻ വാലി വിദ്യാർഥികൾ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു. ...

നബിദിനാഘോഷങ്ങളുടെ ഭാഗമായി മർകസ് റൈഹാൻ വാലി വിദ്യാർഥികൾ നടത്തിയ വിളംബര റാലി
കുന്നമംഗലം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് റൈഹാൻ വാലി വിദ്യാർഥികൾ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു. മർകസ് അൽമഹബ്ബ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന റാലിയിൽ പ്രവാചകന്റെ മാനവിക സന്ദേശങ്ങളും മാതൃകകളും വിളംബരം ചെയ്തു. ഒരുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രകീർത്തന ഗാന മത്സരം, കത്തെഴുത്ത് മത്സരം, കലാപരിപാടികൾ, സ്നേഹസംഗമം എന്നിവ സംഘടിപ്പിക്കും. വിളംബര റാലിക്ക് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, മുഹ്യുദ്ദീൻ കുട്ടി സഖാഫി, ആസാദ് സഖാഫി, ഇൽയാസ് സഖാഫി, സയ്യിദ് യാസീൻ, സഫ്വാൻ നൂറാനി, മുഹമ്മദ് അഹ്സനി, ഉബൈദുല്ല സഖാഫി, സ്വലാഹുദ്ദീൻ സഖാഫി തുടങ്ങിയവർ നേത്വത്വം നൽകി.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം