ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി
മർകസിൽ ഇന്ന് രാവിലെ ആയിരുന്നു കൂടിക്കാഴ്ച...

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കൊപ്പം
മർകസിൽ ഇന്ന് രാവിലെ ആയിരുന്നു കൂടിക്കാഴ്ച...
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കൊപ്പം
കോഴിക്കോട്: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ബഹു. മാർ ജോസഫ് പാംപ്ലാനി മർകസിലെത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച്ച നടത്തി. നിലവിലെ സാമൂഹ്യ സാഹചര്യത്തെയും, ഇരു മതങ്ങൾക്കിടയിലെ സൗഹാർദ്ദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു. വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തിൽ നിന്നുള്ളവരുടെ ഇത്തരം കൂടിക്കാഴ്കകൾ സമൂഹത്തിന് നല്ല സന്ദേശം നൽകുമെന്നും അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തടയിടാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഐക്യവും നന്മയും കൂടുതൽ സജീവമാക്കാൻ വിവിധ ഉദ്യമങ്ങൾക്ക് തുടക്കമിടുമെന്നും ഇരുവരും പ്രസ്താവിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സന്നിഹിതനായിരുന്നു.ർകസ് നോളേജ് സിറ്റിയിൽ ഈമാസം 17 മുതൽ 19 വരെ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നോടിയായി നടക്കുന്ന പ്രീസമ്മിറ്റ് ക്യാമ്പയിനിൽ വൃക്ഷത്തൈ നട്ട് ബിഷപ്പ് പങ്കുചേർന്നു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved