ബദ്ർ ആത്മീയ സമ്മേളനം: പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: റമളാൻ പതിനേഴാം രാവിൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ നടക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന 'ബദ്ർ ആത്മീയ സമ്മേളനവും, ഖിസാനതുൽ ആസാർ സമർപ്പണവും' പരിപാടികളുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് നടന്ന ചടങ്ങിൽ ബദ്ർ ആത്മീയ സമ്മേളനം സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലമാണ് ഉദ്ഘാടനം നിർവഹിച്ചത്. ബദ്ർ ആത്മീയ സമ്മേളനത്തിന്റെയും, ഖിസാനതുൽ ആസാർ സമർപ്പണത്തിന്റെയും പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റ് തലങ്ങളിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കൽ, വാഹന സ്റ്റിക്കർ പതിക്കൽ, കൂടിപറയൽ, കൈ നോട്ടീസ് വിതരണം, അസ്മാഉൽ ബദർ സമർപ്പണം തുടങ്ങിയ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.
ചടങ്ങിൽ അലവി സഖാഫി കായലം, സയ്യിദ് സഹൽ മഷ്ഹൂർ, ജാഫർ കൈതപ്പൊയിൽ, സാബിത്ത് സഖാഫി, പി ജി തങ്ങൾ, അബൂബക്കർ സഖാഫി പന്നൂർ, മുഹമ്മദലി സഖാഫി പുറ്റാട്, ഓ എം ബഷീർ സഖാഫി, അബ്ദുൽ ഹമീദ് സഖാഫി, സകരിയ തങ്ങൾ അടിവാരം, അഡ്വ. തൻവീർ ഉമർ, അൻവർ സഖാഫി വി ഒ ടി, അബ്ദുൽ ജബ്ബാർ സഖാഫി, ബീരാൻകുട്ടി വയനാട്, ഹമീദ് സഖാഫി മങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളന പ്രചാരണ കിറ്റ് ആവശ്യമുള്ളവർ 6235600600 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് സ്വാഗത സംഘം അറിയിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved