'ബോധന' നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു

മർകസ് പി ജി ഓഡിറ്റോറിയത്തിൽ നടന്ന 'ബോധന' നേതൃ പഠന ക്യാമ്പ് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
മർകസ് പി ജി ഓഡിറ്റോറിയത്തിൽ നടന്ന 'ബോധന' നേതൃ പഠന ക്യാമ്പ് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർത്ഥികൾക്കായി 'ബോധന' നേതൃ പഠന കാമ്പ് സംഘടിപ്പിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും വിവിധ ക്ളബ്ബുകളുടെ ചുമതല വഹിക്കുന്നവരുമടക്കം നാൽപ്പതോളം വിദ്യാർത്ഥികൾക്കാണ് മർകസ് പി ജി ഓഡിറ്റോറിയത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. മർകസ് ഡയറക്ടർ ജനറലും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തന്നോടൊപ്പം തൻ്റെ കീഴിലുള്ളവരിലും നേതൃ പാടവം ഉണ്ടാക്കുന്നവരാണ് നേതാവ് എന്നും വിദ്യാർത്ഥി കാലഘട്ടം ഭാവിയിലെ നേതാക്കളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ആദ്യ സെഷന് ഫ്ളൈ ഹൈക്ക് ഡോ. മുഹമ്മദ് മാടായിയും ഉച്ചക്ക് ശേഷം നടന്ന ലീഡർ അസ് എ ലീഡർ എന്ന സെഷന് ഡോ. ജമീൽ സേട്ടും നേതൃത്വം നൽകി. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സമീർ സഖാഫി, വൈസ് പ്രിൻസിപ്പൽ ഡോ രാഘവൻ, ഐ ക്യു എ സി കോർഡിനേറ്റർ ഫസൽ ഓ ആശംസകൾ അറിയിച്ചു. ഓറിയന്റൽ ലാംഗ്വേജ് വിഭാഗം തലവൻ വിനോദ്കുമാർ കെ കെ സ്വാഗതം പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ തൻസീർ കെ നന്ദി അറിയിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved