വിദ്യാർത്ഥികൾ വിജ്ഞാനരംഗത്ത് സ്ഥിരോത്സാഹികളാവണം: കാന്തപുരം
ജാമിഅ മർകസ് സമ്പൂർണ വിദ്യാർത്ഥി സംഗമത്തിൽ റാങ്ക് ജേതാക്കളെ അനുമോദിച്ചു...

ജാമിഅ മർകസ് സമ്പൂർണ വിദ്യാർത്ഥി സംഗമത്തിൽ റാങ്ക് ജേതാക്കളെ അനുമോദിച്ചു...

കോഴിക്കോട്: മത വിജ്ഞാന സമ്പാദനത്തിലേർപ്പെടുന്ന വിദ്യാർത്ഥികൾ അതത് മേഖലയിലെ ഉന്നത സ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ സ്ഥിരോത്സാഹികളാവണമെന്ന് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അച്ചടക്കവും ആത്മാർത്ഥതയും മുഖമുദ്രയായി പഠനത്തിലേർപ്പെടുകയും സമകാലിക വിഷയങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആർജിക്കുകയും വേണം. പഠനം മുടക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ ജാഗ്രതവേണമെന്നും ജാമിഅ മർകസ് സമ്പൂർണ വിദ്യാർത്ഥി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി കാന്തപുരം ഉസ്താദ് പറഞ്ഞു. ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ ആമുഖ ഭാഷണവും ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അനുമോദന പ്രസംഗവും നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു. ഡോ. മുഹമ്മദ് റോഷൻ നൂറാനി സ്വാഗതവും സുഹൈൽ അസ്ഹരി നന്ദിയും പറഞ്ഞു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം