മർകസുൽ ഹുദ അക്കിക്കാവ്; അന്നബഅ് സാരഥികളെ പ്രഖ്യാപിച്ചു

പെരുമ്പിലാവ്: മർകസിന് കീഴിൽ അക്കിക്കാവിൽ പ്രവർത്തിക്കുന്ന മർകസുൽ ഹുദ ഖുർആൻ റിസർച്ച് അക്കാദമിയിലെ പ്രഥമ സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. മർകസ് മാലിക് ദീനാർ വിദ്യാർഥി കൂട്ടായ്മ അന്നബഇൻ്റെ ഉപഘടകമായാണ് യൂണിയൻ്റെ പ്രവർത്തനങ്ങൾ. കാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സയ്യിദ് അലി ശിഹാബ് അസ്സസഖാഫി പ്രഖ്യാപനം നടത്തി. പ്രഥമ പ്രസിഡൻ്റായി ഹാഫിള് റിള്വാൻ പെരുമ്പിലാവിനെയും ജനറൽ സെക്രട്ടറിയായി ഹാഫിള് അൻഷിഫ് വണ്ടൂരിനെയും ഫിനാൻസ് സെക്രട്ടറിയായി ഹാഫിള് യാസീൻ വില്യാപള്ളിയേയും തിരഞ്ഞെടുത്തു. ഹാഫിള് സിനാൻ പട്ടാമ്പി, ഹാഫിള് ഖാസിം, ഹാഫിള് അർഫാദ് മംഗാലാപുരം എന്നിവരാണ് സെക്രട്ടറിമാർ. യൂണിയൻ്റെ പ്രവർത്തന മണ്ഡലങ്ങളെ കുറിച്ചും മുന്നോട്ടു വെക്കേണ്ട കാഴ്ച്ചപ്പാടുകളെപറ്റിയും ഭാരവാഹികൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മർകസുൽ ഹുദാ പി.ആർ.ഒ ഹാഫിള് അനസ് സഖാഫി, ഉസ്താദുമാരായ ഹാഫിള് ഷഹീറുദ്ദീൻ സഖാഫി, ഹാഫിള് നിയാസ് ഹാഷിമി, അന്നബഅ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാഫിള് സുഫിയാൻ കൂറ്റമ്പാറ, ജനറൽ സെക്രട്ടറി ഹാഫിള് അബ്ദുൽ ബാസിത് മങ്ങാട് തുടങ്ങിയവർ ചടങ്ങിൽ സംബദ്ധിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved