അന്താരാഷ്ട്ര മീലാദ് സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു

ഫോട്ടോ: അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പോസ്റ്റർ സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു.
ഫോട്ടോ: അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പോസ്റ്റർ സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു.
കോഴിക്കോട്: സെപ്റ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബരങ്ങൾക്ക് തുടക്കം കുറിച്ച് പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. സുന്നി പ്രാസ്ഥാനിക നേതാക്കളുടെ സാന്നിധ്യത്തിൽ മർകസിൽ നടന്ന ചടങ്ങിൽ സമസ്ത ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രകാശനത്തിന് നേതൃത്വം നൽകി. 'തിരുനബി(സ്വ) ജീവിതം, ദർശനം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തും മർകസും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും പങ്കെടുക്കും.
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. സമ്മേളനത്തിന് മുന്നോടിയായി വിവിധ അനുബന്ധ പരിപാടികളും നടക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബൂ ഹനീഫൽ ഫൈസി തെന്നല, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, അബ്ദുൽ അസീസ് ഫൈസി ചെറുവാടി, അബ്ദുൽ ഗഫൂർ മാസ്റ്റർ, സി പി ഉബൈദുല്ല സഖാഫി, സുലൈമാൻ കരുവള്ളൂർ സംബന്ധിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved