ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. പി.കെ അബ്ദുല്‍ ഹമീദിനെ ആദരിച്ചു


കോഴിക്കോട്: പ്രമുഖ അധ്യാപക പരിശീലകനും എഴുത്തുകാരനുമായ ഡോ. പി.കെ അബ്ദുല്‍ ഹമീദ് ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായി. അധ്യാപക ദിനമായ സെപ്തംബര്‍ 5ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡ് സമ്മാനിക്കും. സിറാജ് ദിനപത്രത്തിന്റെ സ്ഥാപക മാനേജരായിരുന്ന പി.കെ ആലിക്കുട്ടി മാസ്റ്ററുടെ മകനായ ഇദ്ദേഹം നിലവില്‍ ഇസ്്ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അക്കാദമിക് ഡയറക്ടറാണ്. മലയാളത്തിലും ഉര്‍ദുവിലുമായി നിരവധി കൃതികള്‍ രചിച്ച ഡോ. ഹമീദ് മുപ്പത്തിയഞ്ച് വര്‍ഷമായി അധ്യാപന രംഗത്ത് സജീവമാണ്. കേരള സര്‍ക്കാറിന്റെ വിദ്യാഭ്യാസ സമിതി, ടെക്സ്റ്റ് ബുക്ക് നിര്‍മാണ സമിതി എന്നിവയില്‍ സേവനം ചെയ്തിട്ടുണ്ട്. അറിയപ്പെടുന്ന യോഗ തെറാപ്പിസ്റ്റും കൗണ്‍സിലറുമാണ് ഇദ്ദേഹം. അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡോ. പി.കെ അബ്ദുല്‍ ഹമീദിനെ മര്‍കസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പൊന്നാട അണിയിച്ച് ആദരിച്ചു. സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി, അക്ബര്‍ ബാദുഷ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം