കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരീഅഃ സിറ്റിയിലെ പോസ്റ്റ് ഗ്രാജ്വേഷന് ഇന്‍ ശരീഅ ആന്റ് മോഡേണ്‍ ലോ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മുഹമ്മദ് യാസീന്‍, മുഹമ്മദ് മിദ്ലാജ് മസ്റൂര്‍, മുഹമ്മദ് ലബീബ് ടി.കെ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് റാങ്കുകള്ക്കര്ഹരായി. അലി സിയാദ്, മുഹമ്മദ് അല്‍ത്വാഫ് എ.വൈ, ഫസ്ലുറഹ്മാന് പി.പി, ഫാളില്‍ മുഹമ്മദ്, മുഹമ്മദ് അസ്ഹറുദ്ദീന് കെ.എന്‍, അബൂബക്കര്‍ സിദ്ധീഖ്, മുഹമ്മദ് മിദ്ലാജ് എന്‍.വി തുടങ്ങിയവരാണ് മറ്റു റാങ്കുകാര്‍. പരീക്ഷാഫലം www.shariactiy.comല്‍ ലഭ്യമാണ്. വിജയികളെ നോളജ് സിറ്റി ചെയര്മാന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, ശരീഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ: എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, ശരീഅ സിറ്റി അക്കാഡമിക് ഡയറക്ടര്‍ ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി എന്നിവര്‍ അഭിനന്ദിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved