വായനയും പഠനവും ലക്ഷ്യാധിഷ്ഠിതമാകണം: ഡോ പി. ബി സലീം ഐ.എ.എസ്


കോഴിക്കോട്: അലസമായി വായിക്കുന്നതിനു പകരം ലക്ഷ്യാധിഷ്ഠിതമായി വായനയും പഠനവും വേണമെന്നും, വലിയ സ്വപ്നങ്ങൾ കണ്ടു അധ്വാനിച്ചു പഠിച്ചാൽ വിജയം കരസ്ഥമാക്കാം എന്നും ബംഗാൾ സർക്കാർ സെക്രട്ടറി ഡോ പി. ബി സലീം ഐ.എ.എസ് പറഞ്ഞു. മർകസ് സംഘടിപ്പിച്ച കോൺഫോബിയ ടോക്ക് സീരീസ് ഉദ്ഘാടനം ചെയ്തു "സിവിൽ സർവീസും സേവനവും" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവെൻറ് ആവുക എന്നത് രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ സേവിക്കാനുള്ള അവസരമാണ്. അതിലേക്കു എത്താൻ നല്ല അറിവ് വേണം. അതിനായി സമർപ്പണ മനസ്സോടെ പ്രവർത്തിക്കണം: മുൻ കോഴിക്കോട് കളക്ടർ കൂടിയായ അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ് ആമുഖം അവതരിപ്പിച്ചു. ദുബായ് സിറാജ് എം.ഡി ശരീഫ് കാരശ്ശേരി, ഹില്സിനായ് സെന്റർ എം.ഡി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് സുഹൈൽ നൂറാനി നന്ദി പറഞ്ഞു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം