ആഗതമായത് ധന്യതയുടെ മാസം: കാന്തപുരം


കാരന്തൂര്‍: ആത്മീയ വിശുദ്ധിയുടെ മാസമാണ് ആഗതമായതെന്നും വിശ്വാസികള്‍ ആരാധനകളില്‍ സജീവമായി ഈ മാസത്തെ ധന്യമാക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച അഹ്ദലിയ ദിക്ര് ഹല്ഖയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസികളില്‍ അനേകം പേര് ഹജ്ജിനായി വിശുദ്ധ മക്കയില്‍ സംഗമിക്കുന്ന ദുല്‍ഹിജ്ജ മാസം ഇസ്ലാമിന്റെ മാനവികതയെയും ആഗോള എക്യത്തെയും പ്രകാശിപ്പിക്കുന്നു. എല്ലാവരും ഒരേ വസ്ത്രത്തില്‍ വിശുദ്ധ ഭൂമിയില്‍ സംഗമിക്കുമ്പോള്‍ സ്മരിക്കുന്നത് ഇബ്റാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും സൃഷ്ടാവില്‍ സമര്‍പ്പിച്ച ത്യാഗോജ്ജ്വലമായ ജീവിതത്തെയാണ്. ലോകം പ്രശ്ന കലുഷിതമായ ഈ കാലത്ത് വിശ്വാസികള്‍ ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ സമാധാനത്തിന് വേണ്ടി നാഥനോട് പ്രാര്‍ത്ഥിക്കണമെന്നും കാന്തപുരം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്, കെ.കെ അഹ്്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സി.മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് സംബന്ധിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം