കുന്നമംഗലം: ന്യൂ ജനറേഷന്, ന്യൂ ക്ലാസ് റൂം എന്ന പ്രമേയത്തില്‍ മര്‍കസ് ഗ്രൂപ്പ് ഓഫ് സ്കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ നിന്നുള്ള അഞ്ഞൂറോളം അധ്യാപകരുടെ സംഗമം സെപ്തംബര്‍ 24ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പൂനൂര് ഇശാഅത്ത് പബ്ലിക് സ്കൂളില്‍ നടക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അമീര്‍ ഹസന് എം.ജി.എസ് വിഷന്‍ 2017 അവതരിപ്പിക്കും. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക പ്രേമ മുരളീധരന് ന്യൂ ജനറേഷന്, ന്യൂ ക്ലാസ് റൂം എന്ന വിഷയത്തില്‍ ക്ലാസിന് നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം നടക്കുന്ന സെഷനില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ മര്‍കസ് സ്കൂളുകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ അനുമോദിക്കും. ഉനൈസ് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍, പി.കെ അബ്ദുല്‍ നാസര്‍ സഖാഫി എന്നിവര്‍ സംബന്ധിക്കും.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved