മർകസ് നിധി സ്വീകരണം ഈ മാസം 30, 31 തിയ്യതികളിൽ


കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് സംസ്ഥാനത്തെ യൂണിറ്റുകൾക്ക് പ്രാസ്ഥാനിക നേതൃത്വം നിശ്ചയിച്ച മർകസ് നിധി ഈ മാസം 30, 31 തിയ്യതികളിൽ മർകസ് നേതൃത്വം ഏറ്റുവാങ്ങും. നൂറുകണക്കിന് യൂണിറ്റുകളിൽ ഇതിനകം ക്വോട്ട പൂർത്തീകരിച്ചു കഴിഞ്ഞു. വിവിധ യൂണിറ്റുകളിൽ നിർദിഷ്ട സംഖ്യയുടെ ഇരട്ടിയായ രണ്ടു ലക്ഷം രൂപ വരെ ആയിട്ടുണ്ട്. അവശേഷിക്കുന്ന യൂണിറ്റുകളിൽ അടുത്ത ഒരാഴ്ചക്കകം ക്വോട്ട പൂർത്തീകരിക്കുമെന്നു ജില്ലാ, സോൺ ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധമായി ഓൺലൈനിൽ നടന്ന യോഗത്തിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പദ്ധതികൾ വിശദീകരിച്ചു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന നിർവ്വഹിച്ചു. മർസൂഖ് സഅദി പാപ്പിനിശ്ശേരി, ലത്തീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുഷ സഖാഫി, ദുൽഖിഫിൽ സഖാഫി പ്രസംഗിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം