ഗുണമേന്മയും നൈതികതയും ഉയര്‍ത്തിപ്പിടിക്കണം: ഡോ. അസ്ഹരി


കോഴിക്കോട്: സ്കൂളുകളുടെ അക്കാദമിക നിലവാരവും റിസള്‍ട്ടും മെച്ചപ്പെടുത്തുന്നതിനായി ഗുണമേന്മയും നൈതികതയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് സ്കൂളുകളുടെ അധ്യാപക സംഗമത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ അനുമോദിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൂനൂര് ഇശാഅത്ത് പബ്ലിക് സ്കൂളില്‍ നടന്ന സംഗമം മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉനൈസ് മുഹമ്മദ് കല്പകഞ്ചേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പരിപാടിയില്‍ ന്യൂ ജനറേഷന്റെ ന്യൂ ക്ലാസ് റൂം എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. എം.ജി.എസ് വിഷന്‍ 2017 അവതരിപ്പിച്ച് അമീര്‍ ഹസന് സംസാരിച്ചു. മര്‍കസ് സ്കൂളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ ചടങ്ങില്‍ അനുമോദിച്ചു. സി.പി ഉബൈദ് സഖാഫി, പി.കെ അബ്ദുന്നാസര്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം