ജാമിഅ മര്‍കസ് ശരീഅ അധ്യയനാരംഭം നാളെ


കോഴിക്കോട്: മര്‍കസ് ശരീഅ വിഭാഗം അധ്യയനാരംഭം നാളെ (തിങ്കള്‍) രാവിലെ പത്ത് മണി മുതല്‍ ഓണ്‍ലൈനില്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്‍കും. ലോക്ഡൗണ്‍ കാരണം പൂര്‍ണമായും ഓണ്‍ലൈനിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ശരീഅ വിഭാഗത്തിന്റെ ക്ലാസ് ആരംഭമാണ് നടക്കുന്നത്. ശരീഅ വിഭാഗത്തില്‍ കോളേജ് ഓഫ് ഇസ്ലമാിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് ഡിപ്പാര്‍ട്മെന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഈ വർഷത്തെ ബുഖാരി ദർസിന്റെ ആരംഭവും പരിപാടിയിൽ നടക്കും. എ പി മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ പ്രാർത്ഥന നടത്തും.മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. വി.പി.എം ഫൈസി വില്യാപള്ളി അധ്യക്ഷത വഹിക്കും. ഡോ ഹുസൈന് സഖാഫി ചുള്ളിക്കോട് വിഷയാവതരണം നിർവ്വഹിക്കും. ഹസ്രത്ത് മുഖ്താര്‍ ബാഖവി , അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ പ്രസംഗിക്കും.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം