ZeeQue പ്രീസ്കൂൾ "അലിഫ് ഡേ": രണ്ടായിരത്തിലധികം കുരുന്നുകൾ ആദ്യാക്ഷരം അലിഫ് കുറിച്ചു


കോഴിക്കോട്: മർകസിന് കീഴിൽ പ്രവർത്തിക്കുന്ന ZeeQue പ്രീ സ്കൂളുകളിൽ നടന്ന "അലിഫ് ഡേ" യുടെ ഭാഗമായി 2020-21 അധ്യയന വർഷം അഡ്മിഷനെടുത്ത മുഴുവൻ വിദ്യാർത്ഥികളും ഇന്ന് ആദ്യക്ഷരം - അലിഫ് എഴുതി. "അലിഫ് ഡേ" ആഗോളതല ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നിർവഹിച്ചു. ഈ വർഷം ഉമ്മ തണലിൽ അധ്യാപികമാരുടെ മേൽനോട്ടത്തിൽ സ്റ്റഡി മെറ്റീരിയൽസ് മർകസ് നേരിട്ട് വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിച്ച് നൽകി ZOLE (Zee Que Online Learning Environment) & Zee Que Neighbourhood Learning Platform എന്നീ സംവിധാനങ്ങളിലൂടെയാണ് പഠന പ്രവർത്തനങ്ങൾ ആരംഭിച്ചത്. കേരളം, കർണ്ണാടക, മദ്ധ്യപ്രദേശ്, ജമ്മു & കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും ഒമാൻ, UAE തുടങ്ങിയ രാഷ്ട്രങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140ലധികം സെൻ്ററുകളിലും കുരുന്നുകൾ ഇന്ന് അലിഫെഴുതി. പ്രമുഖ സയ്യിദരും പണ്ഡിതരും നേതൃത്വം നൽകിയ ചടങ്ങുകളുടെ അന്തർദേശീയ തലത്തിലുള്ള ഉദ്ഘാടനമാണ് മർകസിൽ വെച്ച് നടന്നത്. പരിപാടിയിൽ മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ, മർകസ് ജനറൽ മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി. മുഹമ്മദ് ഫൈസി, മർകസ് ഡയറക്ടർ Dr. MAH അസ്ഹരി, ZQ എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫുദ്ദീൻ അബ്ദുള്ള, ZQ R&D ഹെഡ് A.K അബ്ദുൽ മജീദ് മാസ്റ്റർ ) എന്നിവർ സംബന്ധിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം