ലക്ഷദീപിലെ ജനഹിതത്തിനെതിരായ നിയമങ്ങൾ നടപ്പിലാക്കിലെന്നു അഭ്യന്തര മന്ത്രി അമിത്ഷാ; കാന്തപുരത്തെ ഫോണിൽ വിളിച്ചു


കോഴിക്കോട്: ലക്ഷദീപിലെ ജനങ്ങളുടെ ഹിതത്തിനെതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ലക്ഷദീപിലെ അഡിമിസ്ട്രെറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദീപ് വാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ കത്ത് വായിച്ച ശേഷം ടെലഫോണിൽ സംഭാഷണം നടത്തിയയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ. ദീപിലെ ജനങ്ങളുടെ സംസ്കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും കേന്ദ്രസർക്കാർ നിൽക്കുക. ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞു. അതേസമയം, ദ്വീപ് വാസികൾ ഇപ്പോഴും കടുത്ത ആശങ്കകളിലാണെന്നും, അവർക്ക് മേൽ കഴിഞ്ഞ ആറുമാസങ്ങളിൽ ചുമത്തപ്പെട്ട നിയമങ്ങൾ ഒഴിവാക്കണമെന്നും കാന്തപുരം സംഭാഷണത്തിൽ ആവശ്യപ്പെട്ടു. ജനഹിതത്തിനു വിരുദ്ധമായി സ്ഥാപിക്കപ്പെട്ട പുതിയ നിയമങ്ങൾ റദ്ധാക്കിയാലേ ജനങ്ങൾ ആശങ്കകളിൽ നിന്ന് മുക്തരാകുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം