മർകസ് ഐ.ടി.ഐയിൽ മെഗാ ക്യാമ്പസ് ഇന്റർവ്യൂ; 55 വിദ്യാർഥികൾ പ്ലേസ്മെന്റ് നേടി


കാരന്തൂർ: മർകസ് ഐ.ടി.ഐ മെക്കാനിക് ഡീസൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ക്യാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുത്ത 55 വിദ്യാർഥികൾക്കും വിവിധ കമ്പനികളിലായി ജോലി ലഭിച്ചു. ക്യാമ്പസ് സെലക്ഷന്റെ ഉദ്ഘാടനം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി നിർവ്വഹിച്ചു. മർകസിന് ദേശീയ-അന്തർദേശീയ തലങ്ങളിലുള്ള പ്രശസ്തിയാണ് വിദ്യാർഥികളെ ഇങ്ങോട്ട് ആകർഷിക്കുന്നതെന്നും, മികച്ച പരിശീലനവും ഉയർന്ന പ്ലേസ്മെന്റും നൽകുന്നതിൽ ഐ.ടി.ഐ ഏറെ മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബ്ഗത്തുള്ള എം. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ കമ്പനികളായ പോപ്പുലർ മെഗാ മോട്ടോർസ്, ബ്ലൂ മൗണ്ടൈൻ റോയൽ എൻഫീൽഡ്, പി.എസ്.എൻ ഓട്ടൊമോട്ടീവ് (ഐച്ചർ), ആപ്കോ സുസുകി, സി.പി സുസുകി, ഫോഴ്സ് മോട്ടോർസ്, എസ്.എം.എൽ മഹീന്ദ്ര, വെസ്പ, മലബാർ മോട്ടോർസ്, ടാറ്റാ മോട്ടോർസ്, പനാമ മോട്ടോർസ് തുടങ്ങി പത്തോളം കമ്പനികളാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. ചടങ്ങിൽ ഇബ്രാഹിം, ദിപിൻലാൽ, ഷമീർ പി.കെ, വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി സ്വാഗതവും പ്ലേസ്മെന്റ് ഓഫീസർ ഇറാഷ് വി.കെ നന്ദിയും പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം