കൊടുങ്ങല്ലൂർ: എസ്.വൈ.എസിന്റേതും മർകസിന്റെയും സേവനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മർകസും തൃശൂർ എസ് വൈ എസ് സാന്ത്വനവും സംയുക്തമായി മത്സ്യബന്ധന തൊഴിലാളികൾക്ക് നൽകിയ മത്സ്യ ബന്ധന വള്ളങ്ങളും എഞ്ചിനും വലയും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മത്സ്യ തൊഴിലാളികൾക്ക് ജീവിതോപാധിയായി എസ് വൈ എസ്, മർകസ് ഭാരവാഹികൾ നൽകിയ മത്സ്യബന്ധന വള്ളങ്ങൾ എട്ട് കുടുംബങ്ങൾക്ക് ആശ്വാസത്തിൻ്റെ തിരിയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മർകസ് നടത്തുന്ന സാമൂഹിക ഇടപെടലുകൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. എഴുപതിലധികം മൽസ്യബന്ധന വള്ളങ്ങളാണ് തീർത്തും സൗജന്യമായി മർകസ് ഇതിനകം നല്‍കിയിട്ടുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരും സ്വയംപ്രാപ്തത കൈവരിക്കുമ്പോഴാണ് വികസനം പൂർണ്ണാർത്ഥത്തിൽ സാധ്യമാകുകയുള്ളൂ എന്നദ്ദേഹം പറഞ്ഞു. ടി എൻ പ്രതാപൻ എം പി, ഇ ടി ടൈസൺ എം എൽ എ, സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി എന്നിവർ ആശംസകൾ അറിയിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഡോ. അബ്ദുൽ റസാഖ് അസ്ഹരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കളായ അബ്ദുഹാജി കാതിയാളം, ഷമീർ എറിയാട്, എസ് എം കെ തങ്ങൾ മഹ്മൂദി, മാഹിൻ സുഹ് രി തുടങ്ങിയവർ പങ്കെടുത്തു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved