"താമരശ്ശേരി: മർകസ് അക്കാദമിക് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ മർകസ് - ജെ.ഡി.ടി. അക്കാദമിക സഹകരണത്തിന്റെ ഭാഗമായി നോളജ് സിറ്റിയിൽ പ്രൊഫഷണൽ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, ഭാവി കരിയറുകൾ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. വ്യത്യസ്ത പ്രൊഫഷണൽ കോഴ്സുകൾ, ദേശീയ - അന്തർദേശീയ സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ച് പ്രഗത്ഭർ വിഷയാവതരണം നടത്തി. മർകസ് നോളജ് സിറ്റി എക്സിബിഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങ് ജെ.ഡി.ടി. ഇസ്ലാം ഓർഫനേജ് പ്രസിഡണ്ട് സി.പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു. ഉന്നത വിദ്യാഭ്യാസ, സാങ്കേതിക കൈമാറ്റ മേഖലയിൽ മർകസും ജെ.ഡി.ടി. യും കൈകോർത്ത്, പുതു കാലം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ആവശ്യമായ പരിഹാരങ്ങൾ കാണേണ്ടതിന്റെ ആവശ്യകത ഇരുവരും സൂചിപ്പിച്ചു. കെ. കെ. ഹമീദ് വിഷയാവതരണം നടത്തി. ഡോ: പി എം എ സലാം, പ്രൊഫ: ഉമറുൽ ഫാറൂഖ്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. സി. എച്ച്. ജയശ്രീ, ഡോ. അഞ്ജു പിള്ള തുടങ്ങിയവർ സംസാരിച്ചു. ഇ അബ്ദുൽ കബീർ, സജീവൻ ടി, നാസർ കുന്നുമ്മൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ മർകസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ് സ്വാഗതവും ജെ.ഡി.ടി. ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഇബ്രാഹിം അഫ്സൽ നന്ദിയും പറഞ്ഞു. മർകസിലെയും ജെ.ഡി.ടി.യിലെയും വിവിധ സ്ഥാപനങ്ങളിലെ അമ്പതോളം കരിയർ കോഡിനേറ്റർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved