കാന്തപുരം ഉസ്താദിന് ക്രമാനുഗതമായ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
സന്ദർശകർക്ക് നിലവിലുള്ള വിലക്ക് തുടരും....

സന്ദർശകർക്ക് നിലവിലുള്ള വിലക്ക് തുടരും....
കോഴിക്കോട്; രക്ത സമ്മർദ്ദം മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യ സ്ഥിതിയിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. ഇതുവരെയും നടത്തിയ ചികിത്സകൾ, പുരോഗതികൾ, തുടർ ചികിത്സാ പദ്ധതികൾ എന്നിവ കുടുംബാംഗങ്ങളും പ്രസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തിൽ മെഡിക്കൽ ബോർഡിനെ പ്രതിനിധീകരിച്ച് ഡോ. അലി ഫൈസൽ വിശദീകരിച്ചു. മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിൽ രണ്ടാഴ്ച വരെ സമ്പൂർണ്ണ വിശ്രമം ആവശ്യമാണെന്ന നിർദേശത്തെ തുടർന്ന് സന്ദർശകർക്ക് നിലവിലുള്ള വിലക്ക് തുടരും. സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി, വണ്ടൂർ അബ്ദുറഹിമാൻ ഫൈസി, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, സി. പി. സൈതലവി, യൂസുഫ് ഹൈദർ ഡോ. ശിഹാബ്, ഡോ. നൂറുദ്ദീൻ റാസി, ഡോ. ഇസ്മാഇൽ, എന്നിവർ സന്നിഹിതരായിരുന്നു. ഉസ്താദിനു വേണ്ടിയുള്ള പ്രാർഥനകൾ തുടരണമെന്നും നേതാക്കളും കുടുംബാംഗങ്ങളും അഭ്യർത്ഥിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved