ദൗറത്തുൽ ഖുർആൻ പ്രാർത്ഥനാ സമ്മേളനം ഇന്ന് മർകസിൽ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും...

കോഴിക്കോട്: വിശുദ്ധ ഖുർആൻ പതിവായി പാരായണം ചെയ്യുന്നവരുടെ സംഗമമായ ദൗറത്തുൽ ഖുർആൻ ആത്മീയ സമ്മേളനം ഇന്ന് (ശനി) മർകസിൽ നടക്കും. പൊതുജനങ്ങളും ഖുർആൻ ഹൃദിസ്ഥമാക്കിയ ആയിരത്തിലധികം വിദ്യാർത്ഥികളും പങ്കെടുക്കുന്ന സമ്മേളനം വൈകുന്നേരം അസർ നിസ്കാരാന്തരം മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.
മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, എ പി മുഹമ്മദ് മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ പങ്കെടുക്കും. വിപുലമായ സൗകര്യങ്ങളാണ് പൊതുജനങ്ങൾക്കായി സജ്ജമാക്കിയിട്ടുള്ളത്. ലൈവ് കാണാം: https://youtu.be/YDTIQfanxKU
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം