നോളജ് സിറ്റിയിൽ ജീലാനി ആത്മീയ സംഗമവും എ പി മുഹമ്മദ് മുസ്ലിയാർ അനുസ്മരണവും ഇന്ന്
വൈകീട്ട് ആറിന് ശേഷം മൗലിദ്, അനുസ്മരണ പ്രഭാഷണങ്ങൾ, റാതീബ് തുടങ്ങിയ പരിപാടികൾ നടക്കും....

വൈകീട്ട് ആറിന് ശേഷം മൗലിദ്, അനുസ്മരണ പ്രഭാഷണങ്ങൾ, റാതീബ് തുടങ്ങിയ പരിപാടികൾ നടക്കും....

നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ ജീലാനി ആത്മീയ സംഗമവും കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ അനുസ്മരണവും ഇന്ന്(വ്യാഴം) നടക്കും. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ആണ്ടിനോടനുബന്ധിച്ചുള്ള ആത്മീയ സംഗമവും മർകസ് വൈസ് പ്രസിഡന്റും മർകസ് നോളജ് സിറ്റിയിലെ വിറാസ് മുദരിസുമായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ അനുസ്മരണവുമാണ് ഇന്ന് നോളജ് സിറ്റിയിലെ കൾച്ചറൽ സെന്ററിൽ നടക്കുക.
ഇന്ന് വൈകുന്നേരം നാലുമണിക്ക് മാലപ്പാട്ടോടെ പരിപാടികൾ ആരംഭിക്കും. വൈകീട്ട് ആറിന് ശേഷം മൗലിദ്, അനുസ്മരണ പ്രഭാഷണങ്ങൾ, റാതീബ് തുടങ്ങിയ പരിപാടികൾ നടക്കും. പ്രമുഖ സയ്യിദന്മാരും പണ്ഡിതരും ചടങ്ങിൽ സംബന്ധിക്കും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം