ബദ്ർ ആത്മീയ സമ്മേളനം; 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു
മുന്നൂറ്റി പതിമൂന്ന് അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്....

മുന്നൂറ്റി പതിമൂന്ന് അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്....

നോളജ് സിറ്റി: റമളാൻ പതിനേഴാം രാവിൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടക്കാനിരിക്കുന്ന ബദർ ആത്മീയ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം ചെയര്‍മാനും സാബിത് അബ്ദുള്ള സഖാഫി വാവാട് ജനറല്‍ കണ്‍വീനറുമായ മുന്നൂറ്റി പതിമൂന്ന് അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.
വൈസ് ചെയര്മാന്മാരായി എം പി എസ് ആറ്റ കോയ തങ്ങള്‍, മുഹമ്മദ് അലി ഫൈസി കല്പറ്റ, എ കെ കട്ടിപ്പാറ, അലവി സഖാഫി കായലം, മുനീര്‍ സഅദി പൂലോട് എന്നിവരെയും, ജോയിന്റ് കണ്‍വീനര്‍മാരായി ഹനീഫ മാസ്റ്റര്‍, നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, അബ്ദുല്‍ അസീസ് ഫൈസി, ആബിദ് സഖാഫി, ജാഫര്‍ സഖാഫി അണ്ടോണ, മുഹമ്മദ് അലി സഖാഫി എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ഉപ സമിതികൾ-
പ്രചാരണം: ലുഖ്മാന് ഹാജി (ചെയര്മാന്), റഷീദ് മാസ്റ്റര്‍ ഒടുങ്ങാക്കാട് (കണ്‍വീനര്‍), വളണ്ടിയർ: ഹനീഫ മാസ്റ്റര്‍ കൊരങ്ങാട് (ചെയര്മാന്), അസീസ് പാറക്കല്‍ (കണ്‍വീനര്‍), ഇഫ്ത്താര്‍: സയ്യിദ് സകരിയ തങ്ങള്‍ അടിവാരം (ചെയര്മാന്), ജാഫര്‍ കൈതപ്പൊയില്‍ (കണ്‍വീനര്‍).
സ്വാഗത സംഘം രൂപീകരണ കൺവെൻഷനിൽ മർകസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം, ഇബ്രാഹിം സഖാഫി താത്തൂർ, സയ്യിദ് സകരിയ, മുഹമ്മദ് അലി ഫൈസി കൽപ്പറ്റ, ഉനൈസ് സഖാഫി, ശംവീൽ നൂറാനി, മുഹമ്മദ് നൂറാനി തുടങ്ങിയവർ സംസാരിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം