മർകസ് ഖുർആൻ അക്കാദമി പഠനാരംഭം പ്രൗഢമായി

മർകസ് ഖുർആൻ അക്കാദമി പഠനാരംഭം സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഉദ്ഘാടനം ചെയ്യുന്നു

മർകസ് ഖുർആൻ അക്കാദമി പഠനാരംഭം സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: മര്കസിലെ ഖുർആൻ പഠന കേന്ദ്രമായ അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ക്യാമ്പസുകളിലെ പഠനാരംഭം 'അല്‍ ഫാത്തിഹ്' പ്രൗഢമായി. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഖുർആനിലെ ആദ്യ അധ്യായമായ 'സൂറത്തുൽ ഫാത്തിഹ’ ഓതികൊടുത്ത് സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍ പഠനാരംഭം കുറിച്ചു.
വിശുദ്ധ ഖുര്‍ആന്‍ പഠന മേഖലയില്‍ മര്‍കസിന് കീഴില്‍ 26 ക്യാമ്പസുകൾ നിലവിലുണ്ട്. 11 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കേരള സിലബസ് സ്കൂൾ പഠനത്തോടൊപ്പവും സിബിഎസ്ഇ പഠനത്തോടൊപ്പവും ഖുർആൻ മനഃപാഠമാക്കാനും പാരായണ മികവ് നേടാനും ഈ ക്യാമ്പസുകളിൽ സംവിധാനമുണ്ട്. പഠനകാലത്തും ശേഷവും വിദ്യാർത്ഥികൾ ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ഉന്നത വിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തുന്നതിനും ഖുർആൻ പഠനത്തിൽ മികവ് പുലർത്തുന്നതിനും ഇവിടെ വിവിധ പരിശീലനങ്ങൾ നൽകുന്നു.
പഠനാരംഭ ചടങ്ങിൽ വിവിധ ക്യാമ്പസുകളിലെ 820 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. ഹാഫിള് അബൂബക്കർ സഖാഫി അധ്യക്ഷത വഹിച്ചു. സി പി ഉബൈദുല്ല സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഹാഫിള് അബ്ദുസ്സമദ് സഖാഫി ആശംസകൾ നേർന്നു. ഹാഫിള് അബ്ദുനാസര്‍ സഖാഫി, ഹനീഫ് സഖാഫി കാരന്തൂര്‍, ഹാഫിള് സൈനുല്‍ ആബിദ് സഖാഫി സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം