സാദാത്ത് ഭവന സമർപ്പണം വിജയിപ്പിക്കുക: നേതാക്കൾ


കോഴിക്കോട്: മർകസ് മദനീയം 111 സാദാത്ത് ഭവന സമർപ്പണ പരിപാടികൾ വിജയിപ്പിക്കണമെന്ന് കോഴിക്കോട്, കുന്നമംഗലം, നരിക്കുനി, കൊടുവള്ളി സോണുകളിലെ സുന്നി പ്രാസ്ഥാനിക നേതാക്കൾ ആഹ്വാനം ചെയ്തു. മർകസിൽവെച്ചു നടന്ന വിവിധ സോണുകളിലെ സമസ്ത, മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കാബിനറ്റ് അംഗങ്ങളുടെ സംയുക്ത യോഗത്തിലാണ് പരിപാടി വൻ വിജയമാക്കാൻ നേതാക്കൾ ആവശ്യപ്പെട്ടത്. ചടങ്ങിനെത്തുന്ന കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും നേതാക്കളെയും പ്രവർത്തകരെയും സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ വി പി എം ഫൈസി വല്യാപ്പള്ളി, അബ്ദുറഹ്മാൻ ബാഖവി മടവൂർ, അബ്ദുല്ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ, ശുക്കൂർ സഖാഫി വെണ്ണക്കോട്, ബഷീർ സഖാഫി കൈപ്പുറം, അബ്ദുല്ല അമാനി, അശ്റഫ് കാരന്തൂർ, അബ്ദുസ്സലാം മാസ്റ്റർ വെള്ളിമാടുകുന്ന്, സൈനുദ്ദീൻ നിസാമി കുന്ദമംഗലം, റഫീഖ് കളരിക്കണ്ടി, ദുൽകിഫ്ൽ സഖാഫി കാരന്തൂർ, ശമീം കെകെ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുശ സഖാഫി, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം