അഹ്ദലിയ്യയും ഏർവാടി ഉറൂസും ഇന്ന് മർകസിൽ


കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്ർ ദുആ മജ്ലിസ് ഇന്ന്(ശനി) മർകസിൽ നടക്കും. ഏർവാടി ശുഹദാക്കളുടെ ഓർമ പുതുക്കി ഏർവാടി ഉറൂസും ഹാജിമാർക്കുള്ള യാത്രയയപ്പും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ ഹാജിമാർക്കുള്ള പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കും. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. ഏർവാടി ശുഹദാക്കളെ അനുസ്മരിച്ച് ഉമറലി സഖാഫി എടപ്പുലം പ്രഭാഷണം നടത്തും. ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ് ളറത്തുൽ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് സംസാരിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം